---
title: "പാനൂർ പാറാട്ട് വൻ കഞ്ചാവ് വേട്ട ;  2.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ"
english_title: "# ganja # Panoor #Parat# arrested"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/267484/Huge ganja bust in Panoor Parat; 2 arrested with 2.5 kg ganja"
published_at: "2025-02-02T13:21:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/679f247736874_Untitled-1_copy.jpg"
keywords: []
---

# പാനൂർ പാറാട്ട് വൻ കഞ്ചാവ് വേട്ട ;  2.5 കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

> **Lead Summary:** പാനൂർ: പാനൂർ പാറാട്ട് അതിഥി തൊഴിലാളികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു.

## Article Content

പാനൂർ: പാനൂർ പാറാട്ട് അതിഥി തൊഴിലാളികൾ വാടകക്ക് താമസിച്ചിരുന്ന വീട്ടിൽ നിന്ന് രണ്ടര കിലോ കഞ്ചാവ് പിടിച്ചെടുത്തു.

പാറാട്ട് കണ്ണങ്കോട് ശ്രീ നാരായണ മഠത്തിന് സമീപത്തെ വാടക വീട്ടിൽ താമസിക്കുകയായിരുന്ന പശ്ചിമ ബംഗാൾ സ്വദേശികളായ അനറുൽ മൊല്ല, റഹ്മാൻ മൊല്ല എന്നിവരാണ് എക്സൈസ് സംഘത്തിൻ്റെ പിടിയിലായത്.

രഹസ്യ വിവരം കിട്ടിയതിനെ തുടർന്ന് എക്സൈസ് അധികൃതർ ഇന്ന് രാവിലെ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടിച്ചെടുത്തത്.

കൊളവല്ലൂർ പോലീസും സംഭവ സ്ഥലത്ത് എത്തി.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/267484/Huge ganja bust in Panoor Parat; 2 arrested with 2.5 kg ganja)